കത്തോലിക്ക കോണ്‍ഗ്രസ് ജന്മദിനാഘോഷം: സംഘാടകസമിതി രൂപീകരണവും പുരസ്‌കാര വിതരണവും

പനത്തടി: കത്തോലിക്ക കോണ്‍ഗ്രസിന്റെ 108-ാമത് ജന്മദിനാഘോഷത്തിന്റെ സംഘാടക സമിതി രൂപീകരണവും വിവിധ പുരസ്‌കാര വിതരണവും ബുധനാഴ്ച (ഫെബ്രു നാല്) വൈകിട്ട് മൂന്നിന് പനത്തടി പള്ളി ഹാളില്‍ നടക്കും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍ ഉദ്ഘാടനം ചെയ്യും. പനത്തടി ഫൊറോന വികാരി ഫാ.ജോസഫ് പൂവത്തോലില്‍, ഫൊറോന ഡയറക്ടര്‍ ഫാ.നോബിള്‍ പന്തലാടിക്കല്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കത്തോലിക്ക കോണ്‍ഗ്രസ് പനത്തടി ഫൊറോന പ്രസിഡന്റ് ജോണിതോലംപുഴ അധ്യക്ഷനാകും. പരിപാടിയില്‍ കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാനതല അതിജീവനയാത്രയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച റിപ്പോര്‍ട്ടര്‍ പുരസ്‌കാരം മനോരമ രാജപുരം ലേഖകന്‍ രവീന്ദ്രന്‍ കൊട്ടോടിയ്ക്കും സമഗ്ര വാര്‍ത്താ കവറേജിനുള്ള പുരസ്‌കാരം മലയാളം ടുഡേ (ഓണ്‍ലൈന്‍)യ്ക്കും സമ്മാനിക്കും. അതിജീവനയാത്രയുടെ ഭാഗമായി നടന്ന റാലിയിലെ മികച്ച പങ്കാളിത്തത്തിനുള്ള പുരസ്‌കാരം കാഞ്ഞങ്ങാട് ഫൊറോനയില്‍ നിന്ന് എ.കെ.സി.സി.എണ്ണപ്പാറ യൂണിറ്റിനും പനത്തടി ഫൊറേനയിലെ പനത്തടി, പടുപ്പ് യൂണിറ്റുകള്‍ക്കും സമ്മാനിക്കും. അതിജീവനയാത്രയുടെ സംഘാടകരായ പാണത്തൂര്‍ യൂണിറ്റിനെ പരിപാടിയില്‍ ആദരിക്കും.

Leave a Reply

Your email address will not be published. Required fields are marked *