രാജപുരം : ജീവഭയമില്ലാതെ ആശുപ്രതികളില്‍ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് കേരള ഗസറ്റഡ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ അധികാരമേറ്റു. ചടങ്ങ് സംസ്ഥാന പ്രസിഡന്റ് ഡോ. പികെ സുനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ഡോ.വി എസ് അനൂപ്, ഡോ. എം മുരളിധരന്‍, നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റ്
ഡോ.സി അജിത് കുമാര്‍, നോര്‍ത്ത് സോണ്‍ ജോയിന്റ് സെക്രട്ട ഡോ.വിപിന്‍ വര്‍ക്കി, കോഴിക്കോട് സെക്രട്ടറി ഡോ.അഫ്‌സല്‍, സംസ്ഥാനസമിതി അം ഗങ്ങളായ ഡോ.കെ സി.സച്ചിന്‍, സംസ്ഥാന ട്രഷറര്‍ ഡോ. ജമാല്‍ അഹമ്മദ്, ഡോ. സി സുകു, ഡോ ശ്രുതി എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: ഡോ.വി.കെ.ഷിന്‍സി (പ്രസിഡന്റ്), ഡോ.വി.ശ്രുതി (സെക്രട്ടറി), ഡോ. വി.ഗോപി (ട്രഷറര്‍).