രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില കുടുംബൂര്‍ പാലത്തില്‍ നിന്ന് ജിറ്റി ഡബ്ലു എല്‍ പി സ്‌കൂളിലേക്ക് പോകുന്ന റോഡ് അപകടാവസ്ഥയില്‍. റോഡിന്റെ സൈഡ് ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ കുട്ടികളുടെ വാഹനമടക്കം നിരവധി വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്ന് പോകുന്നത്. റോഡ് വീതികുറവായതു കാരണം എതിര്‍ ദിശയില്‍ നിന്ന് വരുന്ന വാഹനത്തിന് സൈഡ് നല്‍കാന്‍ തന്നെ ബുദ്ധിമുട്ടാണ്. റോഡില്‍ ഓട ഇല്ലാത്തതു കാരണം മഴവെള്ളം മുഴുവനായും റോഡില്‍കൂടിയാണ് ഒലിച്ച് വരുന്നത്. റോഡ് ഇടിച്ചല്‍ തുടര്‍ന്നാല്‍ കാല്‍നട യാത്രകാര്‍ക്കും കുട്ടികള്‍ക്കും നടന്നു പോകാന്‍ തന്നെ ഭിഷണിയാകുമെന്ന് നാട്ടുകള്‍ പറയുന്നു. ബന്ധപ്പെട്ട അധികാരില്‍ എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.