രാജപുരം:.കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് വികസന സമിതിയുടെയും കുടുംബശ്രീ എ ഡി എസ് ന്റെയും നേതൃത്വത്തില്‍ ചക്ക മഹോത്സവവും അനുമോദനവും പാറപ്പള്ളി ഗ്രാമസേവാ കേന്ദ്രത്തില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പത്മകുമാരി ഉല്‍ഘാടനം ചെയ്തു.വാര്‍ഡ് മെമ്പറും വൈസ് പ്രസിഡന്റുമായ പി.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.എല്‍ ഉഷ, പി.നാരായണന്‍, കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, ഒ.വി.സുമിത്രന്‍, ശ്യാംലാലൂര്‍, ഹമീദ് കാലിച്ചാംപാറ, വേണുഗോപാല്‍ ചുണ്ണംകുളം എന്നിവര്‍ സംസാരിച്ചു. പി. ജയകുമാര്‍ സ്വാഗതവും ടി.കെ.കലാരഞ്ജിനി നന്ദിയും പറഞ്ഞു.എസ് എസ് എല്‍ സി , പ്ലസ്ടു വിജയികളെയും മറ്റു വിവിധ മേഖലയിലുള്ളവരെയും അനുമോദിച്ചു.