ചിത്താരി:കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കാസറഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ചിത്താരി സൗത്ത് ജി.എല്‍.പി സ്‌കൂളിന് അനുവദിച്ച കെട്ടിടത്തിന്റെ ശിലസ്ഥാപന കര്‍മ്മം നടന്നു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭയുടെ അധ്യക്ഷതയില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ കെട്ടിടത്തിന്റെ ശിലസ്ഥാപന കര്‍മ്മം. നിര്‍വ്വഹിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍,അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .സബീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍,നിര്‍മിതി കേന്ദ്ര ഡയറക്ടര്‍ രാജ്മോഹന്‍, പി.ടി.എ പ്രസിഡന്റ് സുബൈര്‍ എം.കെ, സുബൈര്‍,മുന്‍ എച്ച് .എം. പ്രഭാകരന്‍ ., വികസന സമിതി ചെയര്‍മാന്‍ അന്‍വര്‍ ഹസ്സന്‍,എം.പി.ടി.എ പ്രസിഡന്റ് സുമയ്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വാര്‍ഡ് മെമ്പര്‍ സി കെ ഇര്‍ഷാദ് സ്വാഗതം ആശംസിച്ചു സംസാരിച്ചു.പ്രധാനധ്യാപകന്‍ ശംസുദ്ധീന്‍. നന്ദി പ്രകാശിപ്പിച്ചു.