പാലക്കുന്ന് : ആരാഗ്യ ചികിത്സയില്‍ സര്‍ക്കാര്‍, സ്വകാര്യ രംഗത്ത് എല്ലാ വിധ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ഇടത്ത് തന്നെ എയിംസ് ആശുപത്രിയും അനുവദിക്കുന്നതിന് പകരം ആ രംഗത്ത് ഏറെ പിന്നിലായ കാസര്‍കോട് ജില്ലയില്‍ തന്നെ അത് അനുവദിക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് പൊതുയോഗം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍വകലാശാലയുടെ കീഴില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്നൊരു നിര്‍ദേശം മുന്‍പ് ഉണ്ടായിരുന്നുവെങ്കിലും അതും എങ്ങുമെത്തിയില്ല. ജില്ലയോടുള്ള കടുത്ത അവഗണനയില്‍ യോഗം പ്രതിഷേധിച്ചു പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. വി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി.
എല്ലാ വര്‍ഷവും നവംബര്‍ ആറിന് നടക്കുന്ന സിമെന്‍സ് ഐക്യ ദിനത്തില്‍ 65, 75 വയസ്സ് പിന്നിട്ട അംഗങ്ങള്‍ക്ക് പണക്കിഴി സഹിതം നല്‍കി വരുന്ന ആദരിക്കല്‍ ഈ വര്‍ഷം മുതല്‍ 85 പൂര്‍ത്തിയായവര്‍ക്കും ബാധകമാക്കും. ജനറല്‍ സെക്രട്ടറി യു. കെ. ജയപ്രകാശ്, പ്രഭാകരന്‍ കുന്നുമ്മല്‍, സി. ആണ്ടി, കൃഷ്ണന്‍ മുദിയക്കാല്‍, ബാലകൃഷ്ണന്‍ ഉദയമംഗലം, നാരായണന്‍ കുന്നുമ്മല്‍, ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട്, എം. കൃഷ്ണന്‍, രവീന്ദ്രന്‍ ചിറമ്മല്‍എന്നിവര്‍ പ്രസംഗിച്ചു.