രാജപുരം:കള്ളാര്‍ പഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പ് , ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി കൊട്ടോടിയുടെയും സംയുക്ത അഭിമുഖ്യത്തില്‍
സൗജന്യ മഴക്കാല രോഗ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് കളളാര്‍ ഗ്രാമപഞ്ചാത്ത് പതിമൂന്നാം വാര്‍ഡില്‍ പ്പെട്ട ചീ മുള്ള്‌നഗറില്‍ സംഘടിപ്പിച്ചു. പതിമൂന്നാം വാര്‍ഡ് മെമ്പര്‍ജോസ് പുതുശ്ശേരി കാലയലിന്റെ അധ്യക്ഷതയില്‍കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കൊട്ടോടി ആയുര്‍വേദമെഡിക്കല്‍ ഓഫീസര്‍ ആരതി ജി ബോധവല്‍ക്കരണ ക്ലാസ് എടുത്തു. കോടോം ബേളൂര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജിജി വി , എച്ച് എം സി മെംബര്‍ ബി അബ്ദുള്ള , ഫാര്‍മസിസ്റ്റ് ശാരിക, അറ്റന്‍ഡര്‍ ഷേര്‍ളി എന്നിവര്‍ സംസാരിച്ചു.