രാജപുരം :പാണത്തൂര്‍ മാപ്പിള ച്ചേരിയിലെ പരേതനായ ഐത്തപ്പു നായക്കിന്റെ മകള്‍ യശോദ എം (55) തോട്ടില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി.ഇന്ന് വൈകുന്നേരം 5 മണിയോടു കൂടി അയല്‍വാസിയാണ് യശോദയെ മാപ്പിളച്ചേരി ചെയ്മ്പര്‍കുണ്ട് ഗുളികന്‍ ദേവസ്ഥാനത്തിന് സമീപമുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധു വീട്ടില്‍ നിന്ന് തിരികെ വീട്ടിലേക്ക് വരുമ്പോള്‍ കാല്‍ വഴുതി തോട്ടില്‍ വീണതാകാമെന്ന് സംശയിക്കുന്നു. മാതാവ് പാര്‍വ്വതിഭായി,മകള്‍ ഉഷ, മരുമകന്‍ ദിനേശന്‍ സഹോദരങ്ങള്‍ ദാമോധരന്‍, സുന്ദരി, പരേതനായ ഗണേശന്‍.