വേലാശ്വരം : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2023 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അജാനൂര്‍ പഞ്ചായത്തിലെ വേലാശ്വരത്ത് നിര്‍മ്മിച്ച പകല്‍ വീടിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് സര്‍ക്കാര്‍ അനുവദിച്ച നാല് സെന്റില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പത്തുലക്ഷത്തി37,000 രൂപയും അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ മൂന്നുലക്ഷം രൂപയും ചെലവഴിച്ചാണ് പകല്‍വീട് ഒരുക്കിയത്. പകല്‍ വീടിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷയായി. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത, അജാനൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ലക്ഷ്മി തമ്പാന്‍, എം. ജി. പുഷ്പ, അജാനൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. കൃഷ്ണന്‍ മാസ്റ്റര്‍, ഷീബ ഉമ്മര്‍, പി. കൃഷ്ണന്‍, ഒ.ബാലന്‍, പി. കെ. പ്രകാശന്‍, പി. വിനോദ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് മെമ്പര്‍ എ. ദാമോദരന്‍ സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. സുമതി നന്ദിയും പറഞ്ഞു.