പെരിയ : പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വായന വസന്തം പരിപാടി സംഘടിപ്പിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ അരവിന്ദാക്ഷന്‍ വായനാ വസന്തം ഉദ്ഘാടനം ചെയ്തു. വിദ്യാരംഗത്തിന്റെ ഉദ്ഘാടനം യുവകവിയും മുഖ്യാതിഥിയുമായ പ്രകാശന്‍ ചെന്തളം നിര്‍വഹിച്ചു. യുവകവി പ്രകാശന്‍ ചെന്തളത്തെ പുല്ലൂപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ അരവിന്ദാക്ഷന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്ന ചടങ്ങും നടന്നു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.വി കരിയന്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ പി. ജനാര്‍ദ്ദനന്‍, പി.ടി.എ പ്രസിഡണ്ട് കെ. ബാബു, പി.ടി.എ വൈസ് പ്രസിഡണ്ട് പ്രകാശന്‍ കാനത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എ.ടി. ശശി, മദര്‍ പി.ടി.എ പ്രസിഡണ്ട് കെ. നിഷ എസ്.എം.സി ചെയര്‍മാന്‍ എ. ഷാജി എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറിയും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ എം. വി. രവീന്ദ്രന്‍ സ്വാഗതവും വിദ്യാരംഗം കോര്‍ഡിനേറ്റര്‍ ടി. ഇ. ശ്രീന നന്ദിയും പറഞ്ഞു.