കാഞ്ഞങ്ങാട് : കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസിദ്ധീകരിച്ച പുസ്തകകങ്ങള്‍ കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും എത്തിക്കുവാനുള്ള പത്മശ്രീ പുസ്തകവണ്ടി കാഞ്ഞങ്ങാട് പെരിയാട്ടടുക്കം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എത്തി. സ്‌കുളില്‍ പുസ്തകവണ്ടിക്ക് സ്‌കൂള്‍ അധികൃതരും കുട്ടികളും ചേര്‍ന്ന് സ്വീകരണം നല്‍കി. വായനാ വാരത്തിന്റെ ഉദ്ഘാടനം കവിയും കേന്ദ്ര സംസ്‌കാരിക വകുപ്പ് സീനിയര്‍ ഫെലോയുമായ നാലപ്പാടം പത്മനാഭന്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് ശശിധരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ റോസ് ജോളി ജെയിംസ് ആശംസകള്‍ അര്‍പ്പിച്ചു. ലേഖ ടീച്ചര്‍ സ്വാഗതവും ഷീബ ടീച്ചര്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ വായനാ ഗാനവും വായനാ മരവും പുസ്തകക്കൂടാരവും ഒരുക്കി. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പുസ്തക വണ്ടി സന്ദര്‍ശിച്ച് ഇഷ്ടാനുസരണം പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു.