ചന്ദ്രഗിരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താമത് അന്താരാഷ്ട്ര യോഗ ദിനം യോഗ ക്ലാസോടുകൂടി ആഘോഷിച്ചു. സ്‌കൂള്‍ എച്ച്.എം. രാധാകൃഷ്ണന്‍ സര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീ അബ്ദുള്‍ കലാം സഹദുള്ള ഉദ്ഘാടനം ചെയ്തു.നവീന്‍ കുമാര്‍ സ്വാഗതവും യോഗാ ദിനത്തിന്റെ പ്രാധാന്യവും വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി ശശി.ആര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങില്‍ രമ്യ ടീച്ചര്‍ നന്ദി പറഞ്ഞു. കേന്ദ്ര സര്‍വകലാശാലയിലെ രാജി യോഗ ക്ലാസ് നയിച്ചു.