കാഞ്ഞങ്ങാട് : ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍ഗോഡ് ജില്ല സമ്മേളനം ബാലവകാശ കമ്മീഷന്‍ അംഗം അഡ്വക്കറ്റ് ബി മോഹന്‍കുമാര്‍ ഉല്‍ഘാടനം ചെയ്യും. ജൂണ്‍ 23 ന് ഞായറാഴ്ച രാവിലെ പത്ത്മണിക്ക് കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ വെച്ചാണ് പരിപാടി. ചടങ്ങില്‍ ശിശുസൗഹൃദ പോലീസ് ഓഫീസര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാനഗര്‍ പോലീസ്സ് സ്റ്റേഷനിലെ സബ്ഇന്‍സ്പെക്ടര്‍ വിജയന്‍ മേലത്ത് ബേക്കല്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം ശൈലജ സാഹിത്യമേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ദിനേശ് മേലത്ത് സാമൂഹ്യപ്രവര്‍ത്തകരായ അപ്സര മഹമൂദ് മുഹമ്മദ് മുസ്തഫ എന്നിവര്‍ക്ക് സമ്മേളനം ആദരവ് നല്‍കും. ചൈല്‍ഡ് പ്രൊട്ടക്ട് ടീം കാസര്‍ഗോഡ് ജില്ല പ്രസിഡണ്ട് ഷോബി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് മുഖ്യപ്രഭാഷണവും ജനറല്‍ സെക്രട്ടറി ബേബി കെ ഫിലിപ്പോസ് പിറവം ആമുഖ പ്രസംഗവും നടത്തും. വനിത ചെയര്‍പേഴ്സണ്‍ സുജമാത്യൂ വയനാട് കണ്‍വീനര്‍ ഷൈനി കൊച്ചു ദേവസി തൃശ്ശുര്‍ ട്രഷറര്‍ ആര്‍ ശാന്തകുമാര്‍ തിരുവനന്തപുരം സെക്രട്ടറി റഫീക്ക് കടാത്തുമുറി തൃശ്ശൂര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ മഹമൂദ് പറക്കാട്ട് കണ്ണൂര്‍ വിഷാല്‍ ആലപ്പുഴ റജീന മഹീന്‍ തിരുവനന്തപുരം അനിത സുനില്‍ കൊല്ലം തുടങ്ങിയവര്‍ സംസാരിക്കും. ജില്ല സെക്രട്ടറി അഹമദ് കീര്‍മാണി സ്വാഗതവും ബിജോയ് ജോസഫ് നന്ദിയും പറയും.