കേരള കേന്ദ്ര സര്‍വ്വകലാശാല: സ്പോട്ട് അഡ്മിഷന്‍

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുകളുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഹിന്ദി, മാത്തമാറ്റിക്‌സ് – ജൂണ്‍ 26, മലയാളം – ജൂണ്‍ 27, യോഗ, എജ്യൂക്കേഷന്‍ – ജൂണ്‍ 26, 27, കന്നഡ ജൂണ്‍ – 29 എന്നീ തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. താത്പര്യമുള്ളവര്‍ അന്നേ ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് അതാത് ഡിപ്പാര്‍ട്ട്മെന്റുകളില്‍ മതിയായ രേഖകള്‍ സഹിതം എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി സര്‍വ്വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *