പാലക്കുന്ന് : പാലക്കുന്ന് അംബിക ആര്‍ട്‌സ് കോളേജില്‍ മോണ്ടസോറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് പരീക്ഷയില്‍ തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും 100 ശതമാനം വിജയം. മുഴുവന്‍ കുട്ടികളും ഡിസ്റ്റിങ്ക്ഷനോടെയാണ് ഈ വിജയം നേടിയത്. വിദ്യാര്‍ഥികളെയും അധ്യാപകരേയും പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി അഭിനന്ദിച്ചു.