രാജപുരം: ലോക യോഗദിനം ആചരിച്ച് ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. പ്രിന്‍സിപ്പല്‍ ഫാ.ജോസ് കളത്തിപറമ്പില്‍ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. യോഗ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ യോഗാഭ്യാസ പ്രകടനം നടത്തി.