കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു

രാജപുരം: കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍, 2023 24 അധ്യയന വര്‍ഷത്തില്‍ എല്‍കെജി മുതല്‍ ഒന്‍പതാം തരം വരെയുള്ള ക്ലാസുകളില്‍ ഉന്നത വിജയം നേടിയവര്‍ എന്നിവര്‍ക്കായി വിജയോത്സവം സംഘടിപ്പിച്ചു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.യു.മാത്യു അധ്യക്ഷത വഹിച്ചു . കാഞ്ഞിരടുക്കം സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ.ജോര്‍ജ് കിഴുതറ, സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ റീജ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.മോഹിനി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *