രാജപുരം: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില് കോടോം ബേളൂര് ഗ്രാമപഞ്ചായത്തില് കിഫ്ബി പദ്ധതിയില് ഉള്പ്പെടുത്തി പുതുതായി നിര്മ്മാണം പൂര്ത്തിയാക്കിയ ആനപ്പെട്ടി പാലത്തിന്റെ ഉദ്ഘാടനം ഇ ചന്ദ്രശേഖരൻ എം എൽ എ യുടെ അധ്യക്ഷതയിൽ പെരു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഒൺ ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു കൃഷ്ണൻ, കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടിവി ജയചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ടി കെ ദീപ ,കോടോം ബേളൂർ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ഭൂപേഷ് , പഞ്ചായത്തംഗങ്ങളായ ഫറൂഖ് ടി പി , അജിത, കെ ആർ എഫ് ബി എഞ്ചിനിയർ സി ജെ കൃഷ്ണൻ, അസിസ്റ്റൻ്റ് എഞ്ചിനിയർ മാരായ ജയദിപ് കുമാർ, ദിലീപ് നായർ തുടങ്ങി വിവിധ രാഷ്ട്രിയ പ്രതിനിധികൾ സംസാരിച്ചു.