രാവണീശ്വരം ദിനേശിലെ എം. രോഹിണിക്ക് യാത്രയയപ്പ് നല്‍കി.

രാവണീശ്വരം: സര്‍വീസ് കാലയളവിന് ശേഷം കോട്ടച്ചേരി ദിനേശ് സംഘം രാവണീശ്വരം ബ്രാഞ്ചില്‍ നിന്നും പിരിഞ്ഞു പോകുന്ന എം. രോഹിണിക്ക് തൊഴിലാളികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. സംഘം പ്രസിഡണ്ട് പി. കാര്യമ്പു പരിപാടി ഉദ്ഘാടനം ചെയ്ത് ശ്യാമളയ്ക്ക് ഉപഹാരം നല്‍കി. എ.ഉഷ അധ്യക്ഷത വഹിച്ചു. പി. പി. തങ്കമണി, പി. കൃഷ്ണന്‍, പി. കാര്‍ത്യായനി, പി. വി. കമലാക്ഷി, എന്‍. പി.അനൂപ് എന്നിവര്‍ സംസാരിച്ചു. കെ. ലക്ഷ്മി സ്വാഗതവും എം. രോഹിണി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *