കെ. ജി. ഒ. എ. കാസറഗോഡ് ജില്ലാ സമ്മേളനം ആരംഭിച്ചു

കാഞ്ഞങ്ങാട് : ജനപക്ഷ ബദല്‍ നയങ്ങളുടെ തുടര്‍ച്ച ഉറപ്പുവരുത്തണമെന്ന്
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി ഒ എ ) 42-ാം കാസറഗോഡ് ജില്ലാ സമ്മേളനം അഭ്യര്‍ത്ഥിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് മധു കരിമ്പില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് 2025ലെ ജില്ലാ കൗണ്‍സില്‍ യോഗം ചേര്‍ന്നു. ജില്ലാ സെക്രട്ടറി കെ വി രാഘവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മധു കരിമ്പില്‍ അധ്യക്ഷനായിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചകളില്‍ ദിനേഷ് പി. , പ്രസന്ന കെ.എം., ഹംസ എം., മിനി പി; അനുപ് പി.പി., ഹരിത കെ.വി. സുനില്‍കുമാര്‍ വി., അനുസൂര്യ എം. എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ക്ക് ജില്ലാ സെക്രട്ടറി കെ.വി. രാഘവന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. സിജി സോമരാജന്‍ എന്നിവര്‍ മറുപടി പറഞ്ഞു.

പ്രതിനിധി സമ്മേളനം തൃക്കരിപ്പൂര്‍ എം. എല്‍. എ. എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
എഫ്. എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡണ്ട് കെ. ഭാനുപ്രകാശ്, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് & വര്‍ക്കേഴ്‌സ് ജില്ലാ സെക്രട്ടറി പി.വി. ശരത് , കെ.ജി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. സിജി സോമരാജന്‍ , സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ഡോ. പി. ശ്രീദേവി, വി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ. സുമേഷ് സി.എസ്. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മധു കരിമ്പില്‍ സ്വാഗതം പറഞ്ഞു.

സമ്മേളനം പുതിയ വര്‍ഷത്തെ ഭാരവാഹികളായി ഡോ. സുമേഷ് സി.എസ് (പ്രസിഡന്റ്)
പി വി. ആര്‍ജിത , ഡോ. വിക്രം കൃഷ്ണന്‍ (വൈസ് പ്രസിഡന്റ് മാര്‍)
മധു കരിമ്പില്‍ ( സെക്രട്ടറി)
കെ. രാജഗോപാലന്‍, എം. രാജീവന്‍ (ജോയിന്റ് സെക്രട്ടറി മാര്‍)
വൈശാഖ് ബാലന്‍ (ട്രഷറര്‍)
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍ ആയി പി.സി. ജയരാജന്‍, ഷൈന എ. , മിനി പി., നാഗേഷ കെ. , ജയചന്ദ്രന്‍ എ ; വല്‍സന്‍ എം. എന്നിവരെ തെരഞ്ഞെടുത്തു. വനിതാ കമ്മിറ്റി കണ്‍വീനര്‍ ആയി എ. ഷൈന യെ തെരഞ്ഞെടുത്തു. സാംസ്‌കാരിക സമിതി ഭാരവാഹികളായി രമേശന്‍ കോളിക്കര (ചെയര്‍മാന്‍), സജിത്ത് കുമാര്‍ കെ. (വൈസ് ചെയര്‍മാന്‍) , പി.സി. ജയരാജന്‍ (കണ്‍വീനര്‍), അനില്‍കുമാര്‍ കമ്പല്ലൂര്‍ ( ജോയന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. സ്‌പോര്‍ട്‌സ് കമ്മിറ്റി ഭാരവാഹികളായി സജിത്ത് കുമാര്‍ കെ. ( ചെയര്‍മാന്‍), വൈശാഖ് ബാലന്‍ ( കണ്‍വീനര്‍), ഹരിത കെ.വി (ജോയന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

സമ്മേളനം തിങ്കളാഴ്ച സമാപിക്കും. വൈകിട്ട് 4 മണിക്ക് ഗസറ്റഡ് ജീവനക്കാരുടെ പ്രകടനവും പൊതു സമ്മേളനവും നടക്കും. മാന്തോപ്പ് മൈതാനിയില്‍ വെച്ച് നടക്കുന്ന പൊതു സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ടി.കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *