മുസ്ലിം ലീഗിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനം എല്ലാ സംഘടനകള്‍ക്കും മാതൃകയും അനുകരണീയവുമാണെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. ഇന്ന് കാണുന്ന എല്ലാ ജീവ കാരുണ്യ പ്രവര്‍ത്ഥഞങ്ങളും മുസ്ലിം ലീഗിനെ പിന്‍പറ്റിക്കൊണ്ടായതാണെന്നും മാഹിന്‍ ഹാജി പറഞ്ഞു. കോട്ടപ്പുറം ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റിയുടെ റിലീഫ് വിതരണം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിലീഫ് കമ്മിറ്റി ട്രീഷറര്‍ പി ഇസ്മായില്‍ മാഹിന്‍ ഹാജിയില്‍ നിന്ന് ഏറ്റുവാങ്ങി. വനിത ലീഗിന്റെ പെരുന്നാള്‍ കിറ്റ് മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജിയില്‍ നിന്ന് വനിത ലീഗ് ശാഖ പ്രസിഡന്റും വാര്‍ഡ് കൗണ്‍സില്‍ അംഗവുമായ സൗദ അഞ്ചില്ലതും മറ്റു ഭാരവാഹികളും ഏറ്റുവാങ്ങി. ചടങ്ങില്‍ റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ എല്‍ ബി നിസാര്‍ അധ്യക്ഷ്യം വഹിച്ചു. അബ്റസാഖ് തൈലക്കണ്ടി, സി കെ കെ മാണിയൂര്‍ അനുസ്മരണ പ്രഭാഷണം എ ഹമീദ് ഹാജി നിര്‍വഹിച്ചു. ചടങ്ങില്‍ മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ഇ എം കുട്ടി ഹാജി, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം, മുനിസിപ്പല്‍ ലീഗ് സെക്രട്ടറി അഡ്വ നസീര്‍, പി കുഞ്ഞാമു സാഹിബ്, സി മുഹമ്മദ് കുഞ്ഞി, എന്‍ പി മുഹമ്മദ് കുഞ്ഞി, പെരുമ്പ മുഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ സൗദ അഞ്ചില്ലത്ത്, അന്‍വര്‍ സാദിഖ് വേലിക്കോത് പ്രസംഗിച്ചു. കണ്‍വീണര്‍ ഇ കെ മജീദ് സ്വാഗതവും കെ പി ഷാഹി നന്ദിയും പറഞ്ഞു.