കേരള ഫോക്ലോര്‍ അക്കാദമി യുവ പ്രതിഭാ പുരസ്‌കാരം നേടിയ സതീഷ് രാജപുരത്തിനെ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ആദരവ് നല്‍കി

രാജപുരം :സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് കേരള ഫോക്ലോര്‍ അക്കാദമി യുവ പ്രതിഭാ പുരസ്‌കാരം നേടിയ സതീഷ് രാജപുരത്തിനെ ആദരിച്ചു. വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആദരവ് ചടങ്ങ് കള്ളാര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി എല്‍ റോയി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി എ പുരുഷോത്തമന്‍ അധ്യക്ഷനായി. സതീഷ് രാജപുരം, അഗസ്റ്റിന്‍ കെ മാത്യു, കെ സന്തോഷ്‌കുമാര്‍, വി എം കുഞ്ഞാമദ്, ബെന്നി തോമസ്, പി കെ മുഹമ്മദ്, കെ നളി നാഷന്‍, ബിജു തോമസ്, ഇ രാജി , ദിവ്യ സുരേഷ്, ജയമണി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും, സൗമ്യ അജീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *