ഇരിയണ്ണി : കുവൈത്തില്‍ തൊഴിലാളി ക്യാമ്പില്‍ തീപിടുത്തത്തില്‍ മരണമടഞ്ഞ സഹോദരങ്ങള്‍ക്ക് നിത്യശാന്തിക്കായി പേരടുക്കം മഹത്മജി വായനശാല ആന്‍ഡ് ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി. ഒരുപാട് സ്വപ്നങ്ങളുമായി കടല്‍ കടന്ന് പോയ സഹോദരങ്ങള്‍ക്ക് ഇങ്ങനെ ഒരു വേദനാജനകമായ സംഭവം നടന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് വായനശാല പ്രസിഡന്റ് രഘു കെ അനുശോചന യോഗത്തില്‍ പറഞ്ഞു. വായനശാല സെക്രട്ടറി സത്യന്‍ കെ, എക്സിക്യൂട്ടീവ് അംഗം പി രാധാകൃഷ്ണന്‍, സാജു ടി, ഹനീഫ കെ എം, മധുസൂദനന്‍ ടി, അഭിരാം എന്നിവര്‍ സംസാരിച്ചു.