കേരളത്തിലെ വിവിധ ജില്ലകളിലായി 117 റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 269.19 കോടി രൂപയ്ക്ക് പൊതുമരാമത്ത് വകുപ്പില്‍ അനുമതിയായി. രണ്ട് നടപ്പാലങ്ങള്‍ക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങള്‍ക്ക് 37 കോടി രൂപയും അനുവദിച്ചു. റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.കാസര്‍കോട് ജില്ലയില്‍ മൂന്നു റോഡിനും നാല് കെട്ടിടങ്ങള്‍ക്കുമായാണ് 20 കോടി രൂപയ്ക്കു ഭരണാനുമതി നല്‍കിയത്. കാസര്‍കോട് മണ്ഡലത്തിലെ ചൗക്കി-ഉളിയത്തടുക്ക-എസ്പി നഗര്‍-ഹിദായത്ത് നഗര്‍ – കോപ്പ റോഡിനു 5 കോടിയും കാഞ്ഞങ്ങാട് മണ്ഡലത്തിലെ പാണത്തൂര്‍ – പാറക്കടവ് റോഡിനു നാല് കോടിയും ഉദുമ മണ്ഡലത്തിലെ എരുമക്കുളം-താന്നിയടി റോഡിനു 5 കോടിയും അനുവദിച്ചു.മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പള ഫയര്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് 1.5 കോടിയും കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഹൊസ്ദുര്‍ഗ് റസ്റ്റ് ഹൌസ് പുതിയ ബ്ലോക്ക് നിര്‍മാണത്തിന് 1.5 കോടിയും തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചീമേനിയില്‍ പുതിയ ഫയര്‍ സ്റ്റേഷന്‍ കെട്ടിടത്തിന് മൂന്നു കോടിയും ആണ് അനുവദിച്ചത്.