യൂത്ത് ടാലന്റ് ഫെസ്റ്റ് എന്ന പേരില്‍ നടത്തിയ പരിപാടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് ഉദ്ഘാടനം ചെയ്തു.
ഉദുമ: യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. യൂത്ത് ടാലന്റ് ഫെസ്റ്റ് എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ ഉദുമ പഞ്ചായത്ത് പരിധിയിലെ 59 ഓളം കുട്ടികള്‍ അനുമോദനം ഏറ്റുവാങ്ങി. ഉദുമ സര്‍വ്വീസ് സഹകരണ ബേങ്ക് ഹാളില്‍ നടന്ന യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രതിഷ് ഞെക്ലി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ ആര്‍ കാര്‍ത്തികേയന്‍ പെരിയ മുഖ്യഅതിഥിയായി. ഡിസിസി ജനറല്‍ സെക്രട്ടറി ഗീത കൃഷണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ഭക്തവത്സന്‍, യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് വസന്തന്‍ ഐ എസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ ഗിരി കൃഷ്ണന്‍ കൂടാല, സുജിത്ത് കുമാര്‍, ദീപു കല്യോട്ട്, മഹിളാ കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുകുമാരി ശ്രീധരന്‍, അന്‍വര്‍ മാങ്ങാട്, നിതിന്‍ രാജ് മാങ്ങാട്, ഷിബു കടവങ്ങനം, കമലാക്ഷന്‍ നാലാംവാതുക്കല്‍, കെ വി ശോഭന എന്നിവര്‍ സംസാരിച്ചു, ഹര്‍ഷ കെ സ്വാഗതവും അനുമോദനം ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥി ഫവാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി റെജികുമാര്‍ പെളിയപ്രം കരിയര്‍ ഗൈഡന്‍സ് ക്ലാസ്സെടുത്തു.