കുടുംബശ്രീ സംസ്ഥാന സര്‍ഗോത്സവം, അരങ്ങ് 2024 സമാപിച്ചു

കുടുംബശ്രീ സംസ്ഥാന സര്‍ഗോത്സവം, അരങ്ങ് 2024 ന്റെ സമാപന സമ്മേളനവും സമ്മാനദാനവും കാലിക്കടവ് മൈതാനത്ത് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഓണ്‍ ലൈനില്‍ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍,കുടുംബശ്രീ മിഷന്‍ ഗവേണിംഗ് ബോഡി അംഗവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി പി ദിവ്യ ,കുടുംബശ്രി ഗവേര്‍ണിംഗ് ബോഡി (അംഗം) പി കെ സൈനബ എന്നിവര്‍ വിശിഷ്ടാതിഥികളായി.

ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ്
ഷാനവാസ് പാദൂര്‍ , പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
പി.പി പ്രസന്നകുമാരി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
സിവി പ്രതിള , പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
പി വി മുഹമ്മദ് അസ്ലം, വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
വി വി സജീവന്‍, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വി കെ ബാവ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്
എം ശാന്ത, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ
കെ ശകുന്തള, എം മനു, ജില്ലാപഞ്ചായത്ത് അംഗം
സിജെ സജിത്ത് , നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി. കെ ലക്ഷ്മി,കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍.ടി.ടി,
ഉദുമ ഗ്രാമപഞ്ചായത്ത് സി എസ്.ചെയര്‍പേഴ്സണ്‍. ഡി
കെ സനുജ , കോടോം ബേളൂര്‍ സി. ഡി എസ്.ചെയര്‍പേഴ്സണ്‍ സി.ബിന്ദു, ബന്തടുക്ക സി. ഡി എസ്.ചെയര്‍പേഴ്സണ്‍
എം ഗുലാബി, ചെമ്മനാട് സി.ഡി.എസ്.ചെയര്‍പേഴ്സണ്‍
മുംതാസ് അബുബക്കര്‍, വോര്‍ക്കാടി സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍
വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതവും എഡി.എം.സി സി.എച്ച് ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

കുടുംബശ്രീ സമസ്ത മേഖലയിലും വിജയിച്ച വനിതാ ശക്തി: മന്ത്രി എം ബി രാജേഷ്

സമസ്ത മേഖലകളിലും വനിതാ ശാക്തീകരണം സാധ്യമാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു കുടുംബശ്രീ ഇന്ത്യയിലാകെ മാതൃകയാണ്. തൊട്ടതെല്ലാം പൊന്നാക്കിയ സ്ത്രീ ശക്തിയാണിത്. രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ഉന്നതി യോടൊപ്പം സാംസ്‌കാരിക ഉന്നതികൂടി കൈവരിക്കുന്നതിനാണ് അരങ്ങ് സര്‍ഗോത്സവം സംഘടിപ്പിക്കുന്നതെന്നും എംബി രാജേഷ് പറഞ്ഞ ഒരു ഗ്രാമപ്രദേശത്ത് ആദ്യമായി സംഘടിപ്പിച്ച അരങ്ങ് ചരിത്രത്തില്‍ ഇടം നേടുമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *