കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപിച്ചു

കേരള സംസ്ഥാനശിശുക്ഷേമ സമിതിയുടെ നിര്‍ദേശപ്രകാരം കാസര്‍ഗോഡ് ജില്ലാ ശിശുക്ഷേമസമിതി ഫസ്റ്റ് റാങ്ക് കാസര്‍കോടുമായി സഹകരിച്ച് ‘ സ്‌കോപ്പോസ് 2024 ‘ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപിച്ചു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ എന്‍ എ നെല്ലിക്കുന്ന് എം.എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ കെ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ടി എം എ കരിം സ്വാഗതം പറഞ്ഞു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാതിഥി ആയി. പ്രശസ്ത കരിയര്‍ കണ്‍സള്‍ട്ടന്റ് ഡോ: പി.ആര്‍ വെങ്കട്ടരാമന്‍ ക്ലാസെടുത്തു . ശിശുക്ഷേമസമിതി സംസ്ഥാനഎക്‌സിക്യൂട്ടീവ് അംഗം ഒ എം ബാലകൃഷ്ണന്‍ പോക്‌സോ പ്രോസിക്യൂട്ടര്‍ അഡ്വ : പ്രിയ എകെ , ജയന്‍ കാടകം, ശരത്കുമാര്‍ പെരുമ്പള,എം വി നാരായണന്‍, എന്നിവര്‍ സംസാരിച്ചു. സി വി ഗിരീഷന്‍ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *