ഉദുമ : സിവില്‍ സര്‍വീസ് പരീക്ഷ റാങ്ക് ജേതാവ് രാഹുല്‍ രാഘവനെ പാലക്കുന്ന് കഴകം ഉദുമ വടക്കേക്കര പ്രദേശിക സമിതി അനുമോദിച്ചു.പാലക്കുന്ന് ക്ഷേത്രസ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ രാഹുല്‍ രാഘവന് പൊന്നടയും ഉപഹാരവും നല്‍കി. പ്രദേശിക സമിതി പ്രസിഡന്റ് സി. എച്ച് രാഘവന്‍ അധ്യക്ഷത വഹിച്ചു. കൊപ്പല്‍ പ്രഭാകരന്‍ ,പി. വി.രാജേന്ദ്രന്‍, ടി.വി. കുഞ്ഞിരാമന്‍, അനില്‍ കപ്പണക്കാല്‍, കെ. വി. കുഞ്ഞപ്പു, പി. വി. ഭാസ്‌ക്കരന്‍, രോഹിണി ദമോദരന്‍, പി. വി. മനോജ് എന്നിവര്‍ പ്രസംഗിച്ചു