2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഇലക്ഷന്‍ ഗൈഡ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, എം.സി.എം.സി അംഗങ്ങളായ ജില്ലാ ലോ ഓഫീസര്‍ കെ.മുഹമ്മദ് കുഞ്ഞി, പ്രൊഫ.വി.ഗോപിനാഥ്, ഐ.ടി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ കപില്‍ദേവ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി.ദില്‍ന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാരായ കെ.പ്രസീത, ടി.കെ.കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തിന്റെ സമഗ്രവിവരങ്ങള്‍, പ്രധാന ഫോണ്‍ നമ്പറുകള്‍, ചിത്രങ്ങള്‍, ഒബ്സര്‍വര്‍, ആര്‍.ഒ, എ.ആര്‍.ഒ, നോഡല്‍ ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ വിവരങ്ങള്‍, ആകെ വോട്ടര്‍മാരുടെ പട്ടിക, മാതൃകാ പെരുമാറ്റച്ചട്ടം, ഐ.ടി ആപ്പുകള്‍, വിവിപാറ്റ്, സ്വീപ് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇലക്ഷന്‍ ഗൈഡ്.