ഡെങ്കിപനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ തോട്ടങ്ങളില്‍ ഉറവിട നശീകരണം നടത്തുന്നതിനായി ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്

രാജപുരം: പുടംകല്ല് താലൂക്ക് ആശുപത്രി പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ഡെങ്കിപനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ തോട്ടങ്ങളില്‍ ഉറവിട നശീകരണം നടത്തുന്നതിനായി ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്.പൂടങ്കല്ലിലെ താലൂക്ക് ആശുപത്രിയിലെ ആരോഗ്യ വിഭാഗം കള്ളാര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെ തോട്ടങ്ങള്‍ സന്ദര്‍ശിക്കുകയും, തോട്ടം ഉടമകളെ ബോധവത്കരിക്കുകയും ചെയ്തു, പി എച്ച് എന്‍ ലീല എം ,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാരായ വിമല. കെ അനിതോമസ്, ആര്‍.യു മനു, അജിത് സിപി ,ജീന പി, എന്നിവര്‍ പരിപാടിയ്ക് നേതൃത്വം നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ , ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *