കള്ളവോട്ട് നടന്ന കേന്ദ്രങ്ങളില്‍ സമഗ്രമായ അന്വേഷണം വേണം;വീണ്ടും വോട്ടെടുപ്പ് നടത്തണം:അഡ്വ.കെ.ശ്രീകാന്ത്

കാസര്‍കോട്: ഉദ്യോഗസ്ഥന്‍മാരെ കൂട്ടുപിടിച്ച് സിപിഎം, കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ വ്യാപകമായി വീടുകളില്‍ കള്ളവോട്ട് നടന്നതായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. അതിന്റെ ഉത്തമ ഉദാഹരണമാണ് കല്യാശേരി മണ്ഡലത്തിലെ പാറക്കടവില്‍ 92 വയസുകാരിയുടെ വോട്ട് സിപിഎമ്മിന്റെ മുന്‍ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മറ്റി അംഗവുമായ ഗണേശന്‍ വോട്ട് ചെയ്ത സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. സിപിഎമ്മും സിപിഎമ്മിന്റെ അനുകൂല സര്‍വീസ് സംഘടനകള്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കല്യാശേരിയില്‍ കണ്ടത്. യുഡിഎഫ് കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിലും മുസ്ലീംലീഗിനും സ്വാധീനമുള്ള സ്ഥലങ്ങളിലും ഇത്തരത്തില്‍ കള്ളവോട്ട് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തുന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികളോ ഏജന്റ്മാരോ ആ വോട്ട് രേഖപ്പെടുത്താന്‍ പാടില്ല എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങളെ വെല്ലുവിളിച്ച് സിപിഎമ്മിന്റെ ലോക്കല്‍ കമ്മറ്റി അംഗമായിട്ടുള്ള ഗണേശന്‍ വോട്ട് രേഖപ്പെടുത്തുന്നത് ജാനാധിപത്യ മര്യാദകള്‍ക്ക് എതിരാണ്. വോട്ടറുടെ സമ്മതമില്ലാതെ സിപിഎമ്മിന്റെ കേന്ദ്രമായതുകൊണ്ട് ഭീഷണിപ്പെടുത്തിയിട്ടാണ് ഇങ്ങനെ കള്ളവോട്ട് ചെയ്യുന്നത്. അതിനാല്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍.അശ്വിനിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ.കെ.മനോജ്കുമാര്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണവും നടപടിയും ഉണ്ടായിരിക്കുന്നത്. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പോലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരുടെ സാനിധ്യത്തിലാണ് കള്ളവോട്ട് നടന്നത്. എല്ലാ സംവിധാനം ഉണ്ടായിട്ടും പരസ്യമായി തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ വെല്ലുവിളിക്കുന്ന വിധത്തിലാണ് സിപിഎമ്മിന്റെ പെരുമാറ്റം. തെരഞ്ഞെടുപ്പില്‍ വ്യാപകമായിട്ട് കള്ളവോട്ട് ചെയ്യാനുള്ള ശ്രമമാണ് സിപിഎം നടത്തികൊണ്ടിരിക്കുന്നത്. ഈ ഗൂഢാലോചയ്ക്ക് സിപിഎം അനുകൂല ഉദ്യോഗസ്ഥന്മാര്‍ കൂട്ടു നില്‍ക്കുകയാണ്. യുഡിഎഫ് കേന്ദ്രങ്ങളിലും പ്രത്യേകിച്ച് മുസ്ലീംലീഗ് കേന്ദ്രങ്ങളിലും വ്യാപകമായിട്ട് കള്ളവോട്ട് നടന്നിട്ടുണ്ട്. അതുകൊണ്ട് കൃത്യമായിട്ടുള്ള അന്വേഷണം നടത്തി വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *