വെള്ളിക്കോത്ത്: നെഹ്‌റു ബാലവേദി & സര്‍ഗ്ഗ വേദിയുടെ ആഭിമുഖ്യത്തില്‍ വിദ്വാന്‍ പി അനുസ്മരണവും കേരളോത്സവ മത്സര വിജയികള്‍ക്കുള്ള അനുമോദനവും നടന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശിധരന്‍ മങ്കത്തില്‍ അനുസ്മരണ പ്രഭാഷണവും പരിപാടിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. ക്ലബ്ബ് രക്ഷാധികാരി അഡ്വക്കറ്റ് പി. നാരായണന്‍ അധ്യക്ഷത വഹിച്ചു.
അഡ്വക്കറ്റ് എം. സി. ജോസ് കേരളോ ത്സവ മത്സര വിജയികള്‍ക്കുള്ള അനുമോദനം നടത്തി. കേരളോത്സവ മത്സരത്തില്‍ സമ്മാനം നേടിയ ക്ലബ്ബ് പ്രവര്‍ത്തകര്‍ക്കും സംഘഗാന പരിശീലകന്‍ പ്രമോദ് പി. നായര്‍ക്കും ഗായകന്‍ രഞ്ജിത്ത് റാമിനുമാണ് അനുമോദനം സംഘടിപ്പിച്ചത്..ക്ലബ്ബ് രക്ഷാധികാരി പി.. മുരളീധരന്‍ മാസ്റ്റര്‍, യെങ്മെന്‍സ് ക്ലബ്ബ് പ്രസിഡണ്ട് പി. പി. കുഞ്ഞി കൃഷ്ണന്‍ നായര്‍, സര്‍ഗ്ഗ വേദി യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട് രൂപേഷ് എ. വി, വനിതാ വേദി പ്രസിഡണ്ട് പി.പി. ആതിര, എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് എസ്. ഗോവിന്ദരാജ് സ്വാഗതവും ബാലവേദി പ്രസിഡണ്ട് പി. പി. അര്‍ജുന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.