രാജപുരം: ലുധിയാനയിലെ പഞ്ചാബ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന അന്തര്‍ സര്‍വകലാശാല ദേശീയ യുവജനോത്സവത്തിലെ ക്ലേ മോഡലിങ് മത്സരത്തില്‍ പി.വി. അവിനാഷിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനം. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ബിഎ ഡെപലപ്‌മെന്റ് ഇക്കണോമിക്‌സ് മൂന്നും വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ യുവജനോത്സവത്തില്‍ ഇതേയിനത്തില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ 3 വര്‍ഷവും കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തില്‍ ക്ലേ മോഡലിങ്ങില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും നേടി. ശ്യാമ ശശിയാണ് പരിശീലകന്‍. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ പി.വി.രവീന്ദ്രന്റെയും എ.ബിന്ദുവിന്റെയും മകനാണ്.