തമിഴ്‌നാട്, കര്‍ണാടക വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി

കേരളത്തില്‍ താമസിക്കുകയും ഇവിടെ ജോലി ചെയ്യുകയും ചെയ്യുന്ന തമിഴ്‌നാട്ടിലെയും കര്‍ണാടകയിലേയും വോട്ടര്‍മാര്‍ക്ക് ഈ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ ശമ്പളത്തോടു കൂടിയ അവധി അനുവദിച്ച് കേരള സര്‍ക്കാര്‍ ഉത്തരവായി. തമിഴ്നാട്ടില്‍ ഏപ്രില്‍ 19നും കര്‍ണാടകയില്‍ ഏപ്രില്‍ 26, മേയ് 7 തിയതികളിലുമാണ് വോട്ടെടുപ്പ്. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *