ഉയര്‍ന്ന സാംസ്‌കാരിക ബോധമുള്ള നാട്ടിലാണ് മാനവികത ഉയര്‍ന്നു നില്‍ക്കുക എന്ന് നഗരസഭ ചെയര്‍മാന്‍ പി .പി മുഹമ്മദ് റാഫി പറഞ്ഞു.

പട്ടേന ജനശക്തി സംസ്‌കാരിക വേദി അമ്പതാം വാര്‍ഷികാഘോഷസംഘാടക സമിതി രൂപികരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലേശ്വരത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ പ്രവര്‍ത്തന മികവിന്റെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ജനശക്തി സാംസ്‌കരിക വേദി വൈവിധ്യമാര്‍ന്ന കലാ സാംസ്‌ക്കാരിക പരിപാടികളോടെ വാര്‍ഷികം ആഘോഷിക്കുകയാണ് സംഘാടക സമിതി രൂപികരണ യോഗത്തിന്‍ ജനശക്തി സാസ്‌കാരിക വേദി പ്രസിഡന്റ് ജ് രാമചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നാഗരസഭ വൈസ് പ്രസിഡന്റ് ജങ സന്ധ്യ, നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഢ സുരേന്ദ്രന്‍ , നഗരസഭ കൗണ്‍സിലര്‍ വി.വി. പ്രകാശന്‍,പിനാന്‍ നിലേശ്വരം, കെ എന്‍ കീപ്പേരി, Dr.വി സുരേശന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഉൃ.വി സുരേശന്‍ ചെയര്‍മാനും എ.തമ്പാന്‍ ജനറല്‍ കണ്‍വീനറുമായി സംഘടക സമിതി രൂപികരിച്ചു. കെ വി മധുസൂദനന്‍ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *