പാലക്കുന്ന് : പാലക്കുന്ന് അംബിക ബാലവേദി വായനാ വെളിച്ചം പരിപാടി സംഘടിപ്പിച്ചു.വിദ്യാഭ്യാസ സമിതിയുടെയും അംബിക ലൈബ്രറിയുടെയും പ്രസിഡന്റ് ആയ പി. വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമിതി വൈസ് പ്രസിഡന്റ് ശ്രീജ പുരുഷോത്തമന്‍ അധ്യക്ഷയായി. ജില്ല ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പി. രാജന്‍, വായനാ വെളിച്ചം കണ്‍വീനര്‍ ബിന്ദുകല്ലത്ത്, വിദ്യാസമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, അംഗങ്ങളായ കസ്തുരി, വേണുഗോപാല്‍, ബാലവേദി മെന്റര്‍ വിപിന്‍ലാല്‍, ലൈബ്രറേറിയന്‍ കെ. വി. ശാരദ എന്നിവര്‍ പ്രസംഗിച്ചു. ബാലവേദി അംഗമായ ആഷ്‌നയുടെ കവിതയും മറ്റു കുട്ടികളുടെ വായനാനുഭവ വിവരണങ്ങളും ചടങ്ങിന് മാറ്റുകൂട്ടി.