വിവരാവകാശ നിയമപ്രകാരം ലഭിച്ച വ്യക്തിയുടെ മുഴുവന്‍ വിവരങ്ങളും പ്രസിദ്ധപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്

തൃശ്ശൂര്‍: വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യങ്ങളും അവയ്ക്ക് നല്‍കിയ ഉത്തരങ്ങളും ചോദ്യങ്ങള്‍ ഉന്നയിച്ച വ്യക്തിയുടെ മുഴുവന്‍ വിവരങ്ങളും സഹിതം പ്രസിദ്ധപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്.
വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങളും മറുപടിയും പ്രസിദ്ധപ്പെടുത്തുന്പോള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചവരുടെ വ്യക്തിഗത വിവരങ്ങളുള്ള ഭാഗം മായ്ക്കണമെന്ന് വ്യവസ്ഥയുണ്ട്.ഇതു സംബന്ധിച്ച് വിവിധ കോടതികളുടെ ഉത്തരവുമുണ്ട്. ഇഷ്ടപ്പെടാത്ത വിവരങ്ങള്‍ ശേഖരിക്കുന്നവര്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണിത്. സ്വകാര്യത സംരക്ഷിക്കപ്പെടാനുള്ള അവകാശം ഭരണഘടനയും ഉറപ്പുനല്‍കുന്നുണ്ട്. ഇതെല്ലാം ലംഘിച്ചാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

ചോദ്യങ്ങളുന്നയിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ പരസ്യമാക്കരുതെന്ന നിയമം നിലനില്‍ക്കേയാണ് അത് ലംഘിച്ച് മോട്ടോര്‍ വാഹന വകുപ്പ് എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റിലിട്ടത്. 300 വിവരാവകാശ പ്രവര്‍ത്തകരുടെ ചോദ്യങ്ങളും മറുപടിയുമാണ് സൈറ്റിലെ സിറ്റിസണ്‍ കോര്‍ണറില്‍ വിവരാവകാശം-ചോദ്യവും മറുപടിയും എന്ന വിഭാഗത്തില്‍ ഇട്ടിരിക്കുന്നത്. ചോദ്യം ചോദിച്ചവരുടെ മേല്‍വിലാസവും ഫോണ്‍നമ്ബറും ഇതിലുണ്ട്. 30 പേജുകളിലായി 300 പേരുടെ വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *