സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 295 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പവന് ഒറ്റയടിക്ക് 2,360 രൂപ ഉയര്‍ന്നതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,080 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 13,385 രൂപയാണ് ഇന്നത്തെ വിപണി നിരക്കെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2,000 രൂപയിലുമാണ് ഇന്ന് വെള്ളിയുടെ വ്യാപാരം പുരോഗമിക്കുന്നത്.