പുസ്തക കൈനീട്ടം പരിപാടി സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്:പത്മശ്രീ പുസ്തകശാലയുടെ ആഭിമുഖ്യത്തില്‍ ബാങ്ക് ഓഫ് ബറോഡയുടെ സഹകരണത്തോടെ വിഷുവുമായി ബന്ധപ്പെട്ട് ഇടുവുങ്കാല്‍ വിദ്യാനികേതന്‍ സ്‌കൂളില്‍ പുസ്തക കൈനീട്ടം പരിപാടി സംഘടിപ്പിച്ചു.50,000 രൂപയുടെ ബാലസാഹിത്യ പുസ്തകങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി വിതരണം ചെയ്തത് ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണല്‍ ജനറല്‍മാനേജര്‍ ആന്‍ഡ് സോണല്‍ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഓഫ് ബറോഡ കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര്‍ എം. അരുണ്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. വിദ്യാലയ സമിതി സെക്രട്ടറി എം. സുകുമാരന്‍, മുന്‍ വാര്‍ഡ് മെമ്പര്‍ എം. മണികണ്ഠന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.പത്മശ്രീ പുസ്തകശാല ചെയര്‍മാന്‍ നാലപ്പാടംപത്മനാഭന്‍ സ്വാഗതവും പത്മശ്രീ പുസ്തകശാല മാനേജിംഗ് ഡയറക്ടര്‍ ബിന്ദു ഇടയില്യം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *