മടിയന്‍ ജവാന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 29 ആം വാര്‍ഷികാഘോഷവും ഫോട്ടോ അനാച്ഛാദനവും നടന്നു.

കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലം കലാകായിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന മടിയന്‍ ജവാന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 59ആം വാര്‍ഷിക ആഘോഷം വിവിധ പരിപാടികളോടുകൂടി നടന്നു. വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ മുന്‍ ഭാരവാഹികളായ എ. വി.കണ്ണന്‍, പി. കേശവന്‍ കൊളവയല്‍, പി. അമ്പുഞ്ഞി, പി. കൃഷ്ണന്‍, എരോല്‍ ബാലന്‍ എന്നിവരുടെ ഫോട്ടോ അനാച്ഛാദനവും നടന്നു. വാര്‍ഷിക ആഘോഷത്തിന്റെ ഉദ്ഘാടനം സി. പി.ഐ. എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്‌മോഹന്‍ നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് വി. രാജന്‍ അധ്യക്ഷനായി. ജംഷീദ് അലി മുഖ്യ പ്രഭാഷണം നടത്തി. ക്ലബ്ബിന്റെ മുന്‍ ഭാരവാഹികളുടെ ഫോട്ടോ അനാച്ഛാദനം സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എം. പൊക്ലന്‍ നിര്‍വഹിച്ചു. ഏരിയ കമ്മിറ്റി അംഗം പി.ജ്യോതിബസ്സു സമ്മാനദാനം നിര്‍വഹിച്ചു. സി.പി.ഐ.എം അജാനൂര്‍ ലോക്കല്‍ സെക്രട്ടറിവി. വി. തുളസി,ലോക്കല്‍ കമ്മിറ്റി അംഗം ഏ.വി. പവിത്രന്‍, മടിയന്‍ ബ്രാഞ്ച് സെക്രട്ടറി എം. മനോജ്, മടിയന്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി പി. റിജേഷ്,കൂളിക്കാട് ബ്രാഞ്ച് സെക്രട്ടറി ടി.വി. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ബി. ഗംഗാധരന്‍ സ്വാഗതവും ഖജാന്‍ജി കെ. നാരായണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മാണിയൂര്‍ മിഴി കലാസമിതി അവതരിപ്പിച്ച പാട്ടരങ്ങ് നടന്നു

Leave a Reply

Your email address will not be published. Required fields are marked *