പാലക്കുന്ന് : ചിന്മയ സ്വാമികളുടെ 108 ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വീടുകള്‍ തോറും ഭഗവത്ഗീത ഗ്രന്ഥം വിതരണം ചെയ്തു. പുത്യകോടി കാലിച്ചന്‍ ദേവസ്ഥാന കമ്മിറ്റി ചിന്‍മയമിഷന്റെ സഹകരണത്തോടെ മാലാംകുന്നില്‍ വി. വി. രാമുണ്ണിയ്ക്ക് കോപ്പി നല്‍കി കാലിച്ചന്‍ ദേവാലയ കമ്മിറ്റി പ്രസിഡണ്ട് സുധാകരന്‍ കുതിര്‍ ഉദ്ഘടാനം ചെയ്തു. നാരായണന്‍ മുല്ലച്ചേരി, പ്രജിത്ത്, രമാചന്ദ്രശേഖരന്‍, രജിഷപ്രഭാകരന്‍, ആശാകണ്ണന്‍ എന്നിവര്‍ സംസാരിച്ചു.