വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍ ജില്ലയിലെ അംഗീകൃത ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ താമസിച്ചുവരുന്ന കുട്ടികളെ വേനല്‍ അവധിക്കാലത്ത് പോറ്റി വളര്‍ത്താന്‍ താല്‍പര്യമുള്ള രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കാസര്‍കോട്്ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളെ സംരക്ഷിക്കാന്‍ പ്രാപ്തിയും സന്നദ്ധതയുമുള്ള 35 ന് മുകളില്‍ പ്രായമുള്ള ദമ്പതികള്‍ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. വക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്ന ദമ്പതികളെ ദീര്‍ഘകാല (ലോങ് ടേം) ഫോസ്റ്റര്‍ കെയറിലേക്കും പരിഗണിക്കും. സ്ഥാപനങ്ങളില്‍ താമസിച്ചു വരുന്ന 6 വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഈ പദ്ധതി പ്രകാരം സ്‌ക്കൂള്‍ അവധിക്കാലമായ ഏപ്രല്‍, മെയ് മാസങ്ങളില്‍ അനുയോജ്യരായ രക്ഷിതാക്കളുടെ വീട്ടില്‍ പോറ്റി വളര്‍ത്താന്‍ നല്‍കുന്നു. താല്‍പര്യമുള്ളവര്‍ വിദ്യാനഗര്‍ സിവില്‍സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസില്‍ ഏപ്രില്‍ ആറിനകം അപേക്ഷ നല്‍കണം. ഫോണ്‍- 04994 256990.