2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദ്ദേശപത്രിക ഏപ്രില്‍ നാലിന് വൈകുന്നേരം മൂന്നു വരെ സ്വീകരിക്കും. കൂടുതല്‍ പേര്‍ ഒന്നിച്ച് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ വരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അതത് ദിവസം രാവിലെ 10 മണിയ്ക്ക് ജില്ലാ കളക്ടര്‍ & ജില്ലാ ഇലക്ഷന്‍ ഓഫീസറുടെ ചേമ്പറിന് മുന്നില്‍ സജ്ജീകരിച്ചിട്ടുള്ള ഹെല്‍പ്പ് ഡെസ്‌കില്‍ ടോക്കണ്‍ നല്‍കുന്നതായിരിക്കും. സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശകന്‍ നാമനിര്‍ദ്ദേശപത്രിക സഹിതം ഹാജരായി ടോക്കണ്‍ കൈപ്പറ്റണമെന്ന് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരിയായ കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു.