ചിത്താരി ഡയാലിസിസ് സെന്ററിന് കാരുണ്യത്തിന്റെ കരുതല്‍; ഒരു ദിവസത്തെ വേതനം നല്‍കിചിത്താരിയിലെ ഉസ്താദുമാര്‍

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് നല്‍കുന്ന ചിത്താരി ഡയാലിസിസ് സെന്റെറിന് കാരുണ്യത്തിന്റെ കരുതലുമായി സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസയിലെ ഉസ്താദുമാര്‍. മുഴുവന്‍ ഉസ്താദുമാരുടെയും ഒരു ദിവസത്തെ വേതനം ചിത്താരി ഡയാലിസിസ് സെന്റെറിലെ രോഗികള്‍ക്കായി നല്‍കിയാണ് മാതൃക പരമായ പ്രവര്‍ത്തനവുമായി ഉസ്താദുമാര്‍ രംഗത്ത് വന്നത്. ചിത്താരി ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം മാതൃകാപരമാണന്നും അവരോടപ്പം സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടന്നും സദര്‍ മുഅല്ലിം അബ്ദുള്‍ ലത്തീഫ് നിസാമി പറഞ്ഞു. ഹിറാ മസ്ജിദില്‍ വെച്ച് നടന്ന ചടങ്ങില്‍ അബ്ദുള്‍ ലത്തീഫ് നിസാമി ചിത്താരി ഡയാലിസിസ് സെന്റര്‍ ട്രഷറര്‍ തയ്യിബ് കൂളിക്കാടിന് ഫണ്ട് കൈമാറി. ചടങ്ങില്‍ വി.പി റോഡ് ഹിറ മസ്ജിദ് ഇമാം ഷഫീഖ് അല്‍ അസ്ഹരി , മുഹമ്മദ് കുഞ്ഞി അല്‍ അര്‍ഷദി, അബ്ദുള്ള സഅദി, ജമാഅത്ത് ജോ, സെക്രട്ടറി അബ്ദുള്ള വളപ്പില്‍, റഷീദ് കൂളിക്കാട്, അലി കുളത്തിങ്കാല്‍, ഹനീഫ പാറമ്മല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *