ഇരിയണ്ണി : അറിവും വിജ്ഞാനവും ഒപ്പം വിവര സാങ്കേതികവിദ്യകളെയും വളരെ ഫലപ്രദമായി ഉപയോഗിക്കുന്നതുകൊണ്ടാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ എന്നും കേരളം മുന്നിട്ടു നില്‍ക്കുന്നതെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ബി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു
കേരളത്തില്‍ ലൈബ്രറികളുടെ വളര്‍ച്ചയും സ്വാധീനവും സാംസ്‌കാരിക സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളും സാംസ്‌കാരിക സാമൂഹിക നായകന്‍മാരുടെ ഇടപെടലുകളും കേരളത്തിന്റെ സര്‍വ്വോന്മുഖമായ വികസനത്തിന് ആക്കം കൂട്ടാന്‍ സഹായിച്ചു. പേരടുക്കം മഹാത്മജി വായനശാല & ഗ്രന്ഥാലയം സംഘടിപ്പിച്ച വിജാന വികസന സദസ്സും ഇഫ്താര്‍ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനശാല സെക്രട്ടറി കെ സത്യന്‍ സ്വാഗതവും പ്രസിഡണ്ട് കെ രഘു കണ്ണംക്കോള്‍ അദ്ധ്യഷതയും വഹിച്ചു വായനശാല മുന്‍ പ്രസിഡണ്ട് പി രാധാകൃഷണന്‍ നവഭാരത് ക്ലബ്ബ് സെക്രട്ടറി ടി.വി രജീഷ്, മഹാത്മജി വനിതാവേദി സെക്രട്ടറി ധന്യ സുരേഷ്, ബാലവേദി പ്രസിഡണ്ട് അര്‍ജുന്‍രാജ് പി, വായനശാല വൈസ് പ്രസിഡണ്ട് സി വിനോദ്കുമാര്‍, കെ രവി, ടി സാജു എന്നിവര്‍ ആശംസകള്‍ അറിയിച്ചു വായനശാല ജോയിന്റ് സെക്രട്ടറി കെ.എം അബ്ദുള്‍ഹാഷിം നന്ദി പറഞ്ഞു.