ചിത്താരി: പ്രവര്‍ത്തന മികവ് കൊണ്ട് ഡിജിറ്റല്‍ സംവിധാനത്തോട്
കൂടി മഹല്ല് സംവിധാനം ഒരുക്കി മുന്നേറുന്ന സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആധുനിക രീതിയില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ
കുറ്റിയടിക്കല്‍ കര്‍മ്മം
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു.
ബില്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.കുഞ്ഞബ്ദുള്ള ഹാജി ജിദ്ദ സ്വാഗതം പറഞ്ഞു. ജമാഅത്ത് ഖത്തീബ് ഹസ്സന്‍ അര്‍ഷദി, ജമാഅത്ത് പ്രസിഡന്റ് സി.എച്ച്.മുഹമ്മദ് കുഞ്ഞി ഹാജി,ജനറല്‍ സെക്രട്ടറി കെ.യു.ദാവൂദ്,ട്രഷറര്‍ ഹബീബ് കൂളിക്കാട്,കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന ട്രഷറര്‍ വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍, ഭാരവാഹികളായ ബഷീര്‍ മാട്ടുമ്മല്‍,ശറഫുദ്ധീന്‍ ബെസ്റ്റ് ഇന്ത്യ,അബ്ദുള്ള വളപ്പില്‍,എം.കെ.മുഹമ്മദ് കുഞ്ഞി,ഹക്കീം തണ്ടുമ്മല്‍,തയ്യിബ് ചിത്താരി,മജീദ് റെയില്‍ക്കര,നിസാര്‍ മൗലവി,അബ്ദുല്‍ ഖാദര്‍ മൗലവി,ബഷീര്‍ ചിത്താരി,സി.കെ.ഇര്‍ഷാദ്,സി.കെ.മുഹമ്മദ് കുഞ്ഞി,ജംഷീദ് കുന്നുമ്മല്‍,സമീല്‍ റൈറ്റര്‍,ഇഖ്ബാല്‍ കൂളിക്കാട്,സി.എം.മൊയ്ദീന്‍ കുഞ്ഞി,അബ്ദുള്ള യൂറോ,ശംസുദ്ധീന്‍ മാട്ടുമ്മല്‍, എ.കെ.അസീസ്,ഷാഫി ചിത്താരി,സി.പി.സുബൈര്‍,ജലീല്‍ കുന്നുമ്മല്‍,,സി.കെ.ഹസൈനാര്‍,അബ്ദുല്ല മാങ്ങാട്,ബക്കര്‍ ഖാജ തുടങ്ങിയവര്‍ സംബന്ധിച്ചു