വലിയപറമ്പ ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിക്ക് ദേശീയ അംഗീകാരവും (എന്‍.എ.ബി.എച്ച് ) വലിയപറമ്പ പഞ്ചായത്തിന് സംസ്ഥാനത്ത് സ്വരാജ് ട്രോഫി ഒന്നാം സ്ഥാനവും നേടിയതിന്റെ ഭാഗമായി വിജയോത്സവവും ആയുര്‍വ്വേദ
ഇന്‍ഫേര്‍ട്ട്‌ലിറ്റി ക്ലിനിക്ക് ഉദ്ഘാടനവും
വലിയപറമ്പ ബീച്ച് പരിസരത്ത് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ്
വി.വി.സജീവന്‍ അദ്ധ്യക്ഷത വഹിച്ചു.
തനത് വരുമാനത്തില്‍ മൈനസെങ്കിലും ഇഛാശക്തിയുള്ള പഞ്ചായത്ത് ഭരണ സമിതിയും , ജീവനക്കാരും, നിര്‍വ്വഹണ ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായ് പ്രവര്‍ത്തിച്ചപ്പോള്‍ കാസര്‍കോട് ജില്ലയ്ക്ക് സംസ്ഥാനത്തിന് തന്നെ അഭിമാനമായ സ്വരാജ് ട്രോഫിയില്‍ ഒന്നാം സ്ഥാനത്ത് എത്താനും, ആയുര്‍വേദ ആശുപത്രിക്ക് ദേശീയ അംഗീകാരം നേടാനും , തൊഴിലുറപ്പ് പദ്ധതിയില്‍ പുതിയ ചരിത്രങ്ങള്‍ രചിക്കാനും വലിയപറമ്പിന് സാധിച്ചിരിക്കുന്നു എന്ന് കളക്ടര്‍ പറഞ്ഞു.
സിനിമാ താരം പി .പി .കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി.
മെഡിക്കല്‍ ഓഫീസര്‍ ഡോ.രാജീവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് പി.ശ്യാമള,
സ്ഥിരം സമിതി അധ്യക്ഷന്മാരായ ഖാദര്‍ പാണ്ഡ്യാല, ഇ.കെ മല്ലിക, കെ.മനോഹരന്‍ , ഭരണ സമിതി അംഗം എം .അബ്ദുല്‍സലാം,
ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഭാഗ്യലക്ഷ്മി,
വി.എം. ബാലന്‍ മാസ്റ്റര്‍, എ.ഷുക്കൂര്‍ ഹാജി, കെ.ബാലന്‍,ഒ.കെ.ബാലകൃഷ്ണന്‍
നവകേരള മിഷന്‍ ആര്‍.പി.ബാലചന്ദ്രന്‍ മാസ്റ്റര്‍ ,
ഇ.കെ.ബിന്ദു എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറി എം.പി.വിനോദ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പ്രദീപന്‍ നന്ദിയും പറഞ്ഞു.