ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎല്‍) എല്‍ ആന്‍ഡ് ടിയും (ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ) ചേര്‍ന്ന കണ്‍സോര്‍ഷ്യം നിര്‍മിച്ച രാജ്യത്തെ ആദ്യ വ്യവസായ നിര്‍മിത പി.എസ്.എല്‍.വി. റോക്കറ്റായ ‘പി.എസ്.എല്‍.വി.-എന്‍-1’ വിക്ഷേപണത്തിന് സജ്ജമായി. അടുത്ത വര്‍ഷം ആദ്യം ശ്രീഹരിക്കോട്ടയില്‍ നിന്നായിരിക്കും വിക്ഷേപണം. 2022-ല്‍ ന്യൂസ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡ് നല്‍കിയ 860 കോടി രൂപയുടെ കരാര്‍ പ്രകാരം അഞ്ച് റോക്കറ്റുകള്‍ നിര്‍മിക്കുന്ന പദ്ധതിയിലെ ആദ്യ വാഹനമാണിത്. സാങ്കേതികവിദ്യ കൈമാറി പൂര്‍ണതോതില്‍ പുറത്ത് നിര്‍മിക്കുന്ന ആദ്യ പി.എസ്.എല്‍.വി. ആണെങ്കിലും വിക്ഷേപണച്ചുമതല ഐ.എസ്.ആര്‍.ഒ.യ്ക്കായിരിക്കും.
പി.എസ്.എല്‍.വി.-എന്‍1-ല്‍ വഹിക്കുന്ന ഉപഗ്രഹം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും, തുടര്‍ച്ചയായ രണ്ട് പി.എസ്.എല്‍.വി. വിക്ഷേപണങ്ങള്‍ പരാജയപ്പെട്ടത് നിര്‍മാണത്തെയും ബാധിച്ചതോടെ ഘടകങ്ങള്‍ നല്‍കുന്ന കമ്പനികളെ മാറ്റേണ്ടി വന്നു. ഇതേത്തുടര്‍ന്നാണ് ഈ വര്‍ഷം നിശ്ചയിച്ചിരുന്ന വിക്ഷേപണം വൈകിയത്. വിദഗ്ധസമിതിയുടെ നിര്‍ദേശാനുസരണം മൂന്നാംഘട്ടത്തിലെ നോസില്‍ ഘടനയിലും സീലിങ് സംവിധാനത്തിലും വരുത്തിയ മാറ്റങ്ങള്‍ക്ക് ശേഷം പരിഷ്‌കരിച്ച മൂന്നാംഘട്ടത്തിന്റെ ഗ്രൗണ്ട് ടെസ്റ്റ് ഐ.എസ്.ആര്‍.ഒ. വിജയകരമായി പൂര്‍ത്തിയാക്കി.
വ്യവസായ നിര്‍മിത പി.എസ്.എല്‍.വി. വിക്ഷേപണത്തിനൊപ്പം പി.എസ്.എല്‍.വി.-സി-63 ദൗത്യവും ചെറുഉപഗ്രഹ വിക്ഷേപണത്തിനുള്ള എസ്.എസ്.എല്‍.വി. ദൗത്യവും ഐ.എസ്.ആര്‍.ഒ.യുടെ പരിഗണനയിലുണ്ട്. ബഹിരാകാശ നിര്‍മാണ മേഖലയില്‍ സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്ന നിര്‍ണായക ചുവടുവയ്പ്പായാണ് ഈ വിക്ഷേപണം വിലയിരുത്തപ്പെടുന്നത്.