കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഭരണഘടനാ ദിനം ആചരിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തിന്റെയും പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ സഹകരണത്തോടെ ഭരണഘടനാ ദിനം ആചരിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം അംബേദ്കര്‍ ഭവനില്‍ നടന്ന പരിപാടി വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ വികസനത്തിനായി പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രജിസ്ട്രാര്‍ ഡോ. ആര്‍. ജയപ്രകാശ്, ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി, എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഡോ. എസ്. അന്‍ബഴകി എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ സയന്‍സസ് സ്‌കൂള്‍ ഡീന്‍ പ്രൊഫ. എം.ആര്‍. ബിജു സ്വാഗതവും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം അധ്യക്ഷന്‍ ഡോ. റെയിന്‍ഹാര്‍ട്ട് ഫിലിപ്പ് നന്ദിയും പറഞ്ഞു. ഇത്തവണത്തെ ഭരണഘടനാ ദിനത്തിന്റെ പ്രമേയം അനുസരിച്ച് 22 ഭാഷകളില്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. വൈസ് ചാന്‍സലര്‍ കന്നഡയിലും രജിസ്ട്രാര്‍ മലയാളത്തിലും ആമുഖം വായിച്ചു. ഡീനുമാര്‍, വകുപ്പ് മേധാവികള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *