കൊച്ചി: വേള്‍ഡ് മലയാളി ഫെഡറേഷനും വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ദുബായിലെ ലോകപ്രശസ്തമായ ബുര്‍ജ് ഖലീഫയില്‍ ബിസിനസ് സമ്മേളനവും UAE യിലെ മലയാളി സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ട് പാചകമത്സരവും സംഘടിപ്പിക്കും. വേള്‍ഡ് മലയാളി ഫെഡറേഷന്റെ ദുബായ് സ്റ്റേറ്റ് കൗണ്‍സിലിന് കീഴിലുള്ള ബിസിനസ് ഫോറമാണ് വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പിന്റെയും ജയ് മസാലയുടെയും സഹകരണത്തോടെ ഈ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
യു.എ.ഇയിലെ സംരംഭകര്‍ക്കിടയില്‍ പുതിയ വ്യാപാരബന്ധങ്ങളും നിക്ഷേപസാധ്യതകളും സഹകരണങ്ങളും വളര്‍ത്തുന്നതിനും മലയാളി സമൂഹത്തിന് കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ സംഗമം വഴിയൊരുക്കുമെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജെ. രത്‌നകുമാര്‍ വ്യക്തമാക്കി.
കേരളം ഇനിയും പ്രയോജനപ്പെടുത്താത്ത ബ്ലൂ എക്കണോമി പോലെയുള്ള സാദ്ധ്യതകള്‍ പ്രവാസി മലയാളികള്‍ക്ക് മുന്നില്‍ തുറന്നു കൊടുക്കുക വിധത്തിലുള്ള ബിസിനസ് കൂടിക്കാഴ്ചകള്‍ നടത്താന്‍ ഈ സംഗമം വഴിയൊരുക്കുമെന്ന് മാരിടൈം ഇന്ത്യ – BRICS ട്രേഡ് കൗണ്‍സില്‍ ചെയര്‍മാന്‍ എന്‍ എം പണിക്കര്‍ അഭിപ്രായപ്പെട്ടു.
യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലുള്ള പാചകപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന പാചകമത്സരം തുടര്‍ന്ന് ഘട്ടം ഘട്ടമായി നൂറ്റിയെഴുപത്തിയൊന്ന് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. പുതുതലമുറയെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ നിന്നും തനത് പാരമ്പര്യ പാചക വൈദഗ്ധ്യങ്ങളിലേക്ക് തിരികെ കൊണ്ടുവരാനാണ് ഈ മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് മൂലന്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മലയാളികളുടെ തനത് ഭക്ഷണവിഭവങ്ങളും പാചകപാരമ്പര്യങ്ങളും ഒരേ വേദിയില്‍ എത്തിക്കുന്നതിനൊപ്പം പ്രവാസി മലയാളികളുടെ കൂട്ടായ പങ്കാളിത്തത്തിനും സാംസ്‌കാരിക കൈമാറ്റത്തിനും ഈ പരിപാടി വേദിയാകും. വേള്‍ഡ് മലയാളി ഫെഡറേഷന്റെ വിപുലമായ ശൃംഖലയും വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പിന്റെ വ്യവസായ രംഗത്തെ പ്രവര്‍ത്തനപരിചയവും ജയ് മസാലയുടെ സഹകരണവും സംയോജിപ്പിച്ച് നടപ്പാക്കുന്ന ഈ സംയുക്ത സംരംഭങ്ങള്‍ മലയാളി സമൂഹത്തിന്റെ കഴിവുകളും സാംസ്‌കാരിക പൈതൃകവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രമുഖ ഭാരവാഹികള്‍
ഡോ. ജെ. രത്‌നകുമാര്‍ – WMF ഗ്ലോബല്‍ ചെയര്‍മാന്‍
ശ്രീമതി ആനി ലിബു – WMF ഗ്ലോബല്‍ പ്രസിഡന്റ്
ശ്രീ. വി.എം. സിദ്ദിഖ് – WMF ഗ്ലോബല്‍ ട്രഷറര്‍
ശ്രീ. ഏല്യാസ് ഇസഹാക്ക് – WMF ഗ്ലോബല്‍ വൈസ് പ്രസിഡന്റ്
ശ്രീ. റഫീഖ് മരക്കാര്‍ – WMF ഗ്ലോബല്‍ ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍
ശ്രീ. നോവിന്‍ വാസുദേവ് – WMF ഗ്ലോബല്‍ പി.ആര്‍. ഫോറം കോ-ഓര്‍ഡിനേറ്റര്‍
ശ്രീ. ജോമോന്‍ പോള്‍ – WMF ബിസിനസ് ഫോറം ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍
അഡ്വ. സുധീര്‍ ദേവരാജന്‍ – WMF യു.എ.ഇ. നാഷണല്‍ പ്രസിഡന്റ്
ശ്രീ. ഷാഫി അഷ്‌റഫ് – WMF ദുബായ് കൗണ്‍സില്‍ പ്രസിഡന്റ്
ശ്രീ. ടി.ബി. നസര്‍ – WMF കേരള സ്റ്റേറ്റ് പ്രസിഡന്റ്
മുഖ്യ രക്ഷാധികാരികള്‍
ഡോ. വര്‍ഗീസ് മൂലന്‍
ചെയര്‍മാന്‍ – വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പ് & ജയ് മസാല
ട്രേഡ് കമ്മീഷണര്‍ – ഇന്ത്യ-കോമണ്‍വെല്‍ത്ത് ട്രേഡ് കൗണ്‍സില്‍
ദേശീയ ചെയര്‍മാന്‍ – ആന്റി കറപ്ഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ
ശ്രീ. എന്‍.എം. പണിക്കര്‍
ചെയര്‍മാന്‍ – എക്‌സ്‌പെര്‍ട്ട് യുണൈറ്റഡ് മറൈന്‍ & ഗ്രൂപ്പ് ഓഫ് കമ്പനീസ്& ചെയര്‍മാന്‍ – മാരിടൈം ഇന്ത്യ – BRICS ട്രേഡ് കൗണ്‍സില്‍